ഗുജറാത്തിലെ ബിജെപി എംഎല്‍എ സമൂഹ അടുക്കളയില്‍ തുപ്പുന്ന വീഡിയോ വൈറലായി; തുപ്പിയത് സ്വന്തം സ്ഥലത്താണെന്ന് ന്യായീകണം

Update: 2020-05-03 07:17 GMT

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സമൂഹ അടുക്കളയ്ക്കുള്ളില്‍ തുപ്പിയ ഗുജറാത്ത് ബിജെപി എംഎല്‍ക്കെതിരേ വ്യാപക പ്രതിഷേധം. ബിജെപിയുടെ എംഎല്‍എ അരവിന്ദ് റെയ്യാനിയാണ് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സമയത്ത് പാവപ്പട്ടവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സമൂഹ അടുക്കളയ്ക്കുള്ളില്‍ തുപ്പിയത്. തുപ്പുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താന്‍ ചെയ്തത് തെറ്റാണെങ്കിലും തന്റെ സ്ഥലത്താണ് താന്‍ തുപ്പിയതെന്ന് എംഎല്‍എ ന്യായീകരിച്ചു. രാജ്‌കോട്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അരവിന്ദ് റെയ്യാനി

ലോക്ക് ഡൗണ്‍ സമയത്ത് പലയിടത്തും പെട്ടുപോവുകയും ഭക്ഷണമില്ലാതാവുകയും ചെയ്ത പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ സാമൂഹിക അടുക്കള സജ്ജീകരിച്ചത്.

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തുപ്പിയെന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച  ആളാണ് അരവിന്ദ് റെയ്യാനി. 

അടുക്കളയില്‍ തുപ്പിയ എംഎല്‍എയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതാണോ ബിജെപിയുടെയും എംഎല്‍എയുടെ ശുചിത്വബോധമെന്നും വിമര്‍ശനമുയര്‍ന്നു.

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തുപ്പിയെന്ന് വ്യാജആരോപണം പ്രചരിപ്പിച്ച എംഎല്‍എ ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയില്‍ തുപ്പുകയാണെന്ന് ചിലര്‍ ആരോപിച്ചു.  

Tags: