കക്കോടിയില്‍ മതിലിടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

Update: 2025-11-01 06:33 GMT

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. മതില്‍ കെട്ടാന്‍ എത്തിയ അതിഥി തൊഴിലാളികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രാവിലെ 11.15 ഓടെയാണ് സംഭവം.

താഴെ മതില്‍ കെട്ടുന്നതിനിടെ മുകളില്‍ ഉണ്ടായിരുന്ന മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. തലയും നെഞ്ചുമുള്‍പ്പെടെയുള്ള ശരീരത്തിന്റെ ഭാഗം മതിലുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇയാളെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയും ഇന്നുമായി സ്ഥലത്ത് മഴയുണ്ടായിരുന്നു. ഇതില്‍ മതിലിന്റെ ഭാഗം കുതിര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

Tags: