ഗ്രൂപ്പ് കാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന് 'വീര്‍ ചക്രം' സമ്മാനിച്ചു

Update: 2021-11-22 07:01 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് കാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന് 'വീര ചക്രം' സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ബഹുമതി സമ്മാനിച്ചത്.

കഴിഞ്ഞ നവംബറിലാണ് വര്‍ധമാന് ഗ്രൂപ്പ് കാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്. 


ബലാകോട്ട് വ്യോമാക്രമണ സമയത്ത് വര്‍ധമാന്‍ ഒരു പാകിസ്താനി എഫ് -16 ഫൈറ്റര്‍ ജറ്റ് വെടിവച്ചിട്ടിരുന്നു. ആ ശ്രമത്തിനിടയില്‍ അദ്ദേഹം അധിനിവേശ കശ്മീരിലൂടെ തന്റെ മിഗ് 21 ഫൈറ്റര്‍ ജറ്റില്‍ പറക്കുകയും അതിര്‍ത്തിക്ക് വെളിയില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. പാകിസ്താന്റെ കസ്റ്റഡിയിലായ വര്‍ധമാനെ പിന്നീട് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്  മോചിപ്പിക്കുകയായിരുന്നു.

ശ്രീനഗര്‍ ആസ്ഥാനമായ 51 സ്‌ക്വാഡ്രണ്‍ന്റെ ഭാഗമായ വര്‍ധമാന്‍ 2019 ഫെബ്രുവരി 27ാം തിയ്യതിയാണ് പാക് പിടിയിലായത്.

2019 ല്‍ അദ്ദേഹത്തിന് രാജ്യം ശൗര്യ ചക്ര സമ്മാനിച്ചിരുന്നു.  

Tags: