നവവരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്ക് പോസിറ്റീവ്

ജൂണ്‍ 15ന് നടന്ന വിവാഹത്തിന് കടുത്ത പനിബാധിച്ചാണ് വരന്‍ എത്തിയത്. വിവാഹം മാറ്റിവെക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ വഴങ്ങിയില്ല.

Update: 2020-07-02 09:35 GMT

പട്‌ന: ബീഹാറില്‍ നവവരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലങ്കിച്ച് 360 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. പാലിഗഞ്ച്, നൗബാത്പുര്‍, ബീത്ത സ്വദേശികളായിരുന്നു ഇതിലേറെയും. തലസ്ഥാനമായ പടനയില്‍ നിന്ന് കേവലം 22 കിലോമീറ്റര്‍ അകലെയായിരുന്നു വിവാഹചടങ്ങ്.

ജൂണ്‍ 15ന് നടന്ന വിവാഹത്തിന് കടുത്ത പനിബാധിച്ചാണ് വരന്‍ എത്തിയത്. വിവാഹം മാറ്റിവെക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ വഴങ്ങിയില്ല. പാരസെറ്റമോള്‍ നല്‍കിയാണ് ഇദ്ദേഹത്തെ കുടുംബാംഗങ്ങള്‍ വിവാഹ പന്തലിലേക്ക് കൊണ്ടുപോയത്. തലസ്ഥാനമായ പട്‌നയില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെ പലിഗഞ്ച്ഡിവിഷനിലായിരുന്നു സംഭവം

രോഗം സ്ഥിരീകരിച്ചവരിലേറെയും വരന്റെ ബന്ധുക്കളാണ്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇതിലുണ്ട്. വധുവിന്റെ ബന്ധുക്കള്‍ക്കും പരിശോധന തുടങ്ങി. സംസ്ഥാനത്ത് ഒരു ദിവസം ഒരിടത്ത് ഇത്രയേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇവരടക്കം 394 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ ബീത്തയിലെയും ഫുല്‍വാരിയിലെയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. വധുവിന് കൊവിഡ് ഇല്ല. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കൂടുതല്‍പേരെ കണ്ടെത്താനുള്ള തയ്യാറടുപ്പിലാണ് ആരോഗ്യവകുപ്പ്.

Tags:    

Similar News