നെതന്യാഹുവിന്റെ വീഡിയോയെ 'ഡീപ്ഫേക്ക്' എന്ന് വിശേഷിപ്പിച്ച് ഗ്രോക്ക്

Update: 2026-03-16 11:07 GMT

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാപ്പി കുടിക്കുന്ന വീഡിയോ പുറത്ത്. മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നെതന്യാഹുവിന്റെ വീഡിയോ പുറത്തുവന്നത്. നെതന്യാഹു ഒരു കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

എന്നാല്‍ വീഡിയോ എഐആണെന്ന് ഗ്രോക്ക് ചാറ്റ്‌ബോട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും, നെതന്യാഹു സുഖമായിരിക്കുന്നുവെന്നും നെതന്യാഹുനവിന്റെ മരണത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ വ്യാജമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags: