ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; ആറ് ജവാന്‍മാര്‍ക്ക് പരിക്ക്

കരണ്‍ നഗറിലെ കകാസാരായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ സിആര്‍പിഎഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ സായുധര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

Update: 2019-10-26 16:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ആറു ജവാന്മാര്‍ക്ക് പരുക്കേറ്റു. കരണ്‍ നഗറിലെ കകാസാരായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ സിആര്‍പിഎഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ സായുധര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്. ഒക്ടോബര്‍ 21 നാണ് ജമ്മു കശ്മീരില്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുന്നത്.




Tags: