ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; രണ്ട് പോലിസുകാര്‍ക്ക് പരിക്ക്

Update: 2021-03-13 14:13 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ബാരമുളള ജില്ലയിലാണ് ശനിയാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്.

സോപോര്‍ ബസ് സ്റ്റാന്റിനരികെയുള്ള പോലിസ് ഔട്ട് പോസ്റ്റില്‍ അക്രമികള്‍ ഗ്രനേഡുകള്‍ വലിച്ചെറിയുകയായിരുന്നെന്ന് കശ്മീര്‍ പോലിസ് പറഞ്ഞു.

''ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അഫ്‌സല്‍, ആസാദ് അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടി പോലിസ് ശ്രമം തുടരുകയാണ്'- കശ്മീര്‍ പോലിസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Tags:    

Similar News