ഗ്രീന്‍ സോണില്‍പ്പോലും ഓട്ടോഗതാഗത നിരോധനം പ്രതിഷേധാര്‍ഹം: എസ്ഡിടിയു

ലോക് ഡൗണ്‍ ഇളവ് പ്രഖ്യപിക്കപ്പെട്ടപ്പോള്‍ ടാക്‌സി, യൂബര്‍പോലുള്ള യാത്ര വാഹനങ്ങള്‍ക്ക് ഇളവ് നല്‍കിയ സര്‍ക്കാരുകള്‍ ഓട്ടോഗതാഗതത്തിന് പൂര്‍ണ നിരോധനം എര്‍പ്പെടുത്തിയ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-05-05 04:16 GMT

പരപ്പനങ്ങാടി: ടാക്‌സി, യൂബര്‍ യാത്ര വാഹനകള്‍ക്ക് അനുമതി നല്‍കിയ മേഖലകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോ ഗതാഗതത്തിനു കൂടി അനുമതി നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ ഇളവ് പ്രഖ്യപിക്കപ്പെട്ടപ്പോള്‍ ടാക്‌സി, യൂബര്‍പോലുള്ള യാത്ര വാഹനങ്ങള്‍ക്ക് ഇളവ് നല്‍കിയ സര്‍ക്കാരുകള്‍ ഓട്ടോഗതാഗതത്തിന് പൂര്‍ണ നിരോധനം എര്‍പ്പെടുത്തിയ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 മഹാമാരി സമസ്ത തൊഴില്‍ മേഖലയെയും തൊഴിലാളികളെയും ദുരിതത്തിലാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ക്ഷേമനിധിയില്‍ അംഗമായവര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഓട്ടോ മേഖലയിലാവട്ടെ കേവലം 20 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ പല ഇളവുകളും തിരുത്തിയ കേരള സര്‍ക്കാര്‍ ഓട്ടോ നിരത്തിലിറങ്ങുന്നത് നിരോധിച്ചത് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നാവകാശപ്പെട്ടുന്ന ഇടത് സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാഷ്ടിയ- ട്രേഡ് യൂനിയനുകളുടെ ശക്തി ദുര്‍ഗമായ ഓട്ടോ മേഖലക്കെതിരേയുളള സര്‍ക്കാര്‍ വിവേചനത്തിനെതിരേര മൗനികളാകുന്നവരെ തൊഴിലാളികള്‍ തിരിച്ചറിയണം. ഓട്ടോ ഗതാഗതം പുനസ്ഥാപിച്ച് കിട്ടാന്‍ സോഷ്യല്‍ മീഡിയ പ്രതിഷേധത്തിലും നിയമപോരാട്ടത്തിനും എസ്ഡിടിയു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News