പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി: 4 കോടിയിലിധികം വാഹനങ്ങളെ ബാധിക്കും
കേരളത്തില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള 34.64 ലക്ഷം വാഹനങ്ങളാണുള്ളത്
15 വര്‍ഷത്തിലധികം പഴക്കമുള്ള 70 ലക്ഷത്തോളം വാഹനങ്ങളുള്ള കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 56.54 ലക്ഷം വാഹനങ്ങളുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്താണ്, അതില്‍ 24.55 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട് പഴയതും മലിനമാക്കുന്നതുമായ വാഹനങ്ങളുടെ കാര്യത്തില്‍ തലസ്ഥാനമായ ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. 49.93 ലക്ഷം, അതില്‍ 35.11 ലക്ഷം 20 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. രാജ്യത്ത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാല് കോടിയിലധികം വാഹനങ്ങളില്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ട് കോടിയിലധികം വാഹനങ്ങള്‍ ഉള്‍പ്പെടുന്നു.
കേരളത്തില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള 34.64 ലക്ഷം വാഹനങ്ങളാണുള്ളത്. തമിഴ്‌നാട്ടില്‍ 33.43 ലക്ഷം, പഞ്ചാബില്‍ 25.38 ലക്ഷം, പശ്ചിമ ബംഗാളില്‍ 22.69 ലക്ഷം എന്നിങ്ങനെയാണ് പഴയ വാഹനങ്ങളുടെ എണ്ണം. മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ഈ വാഹനങ്ങള്‍ 17.58 ലക്ഷം, 12.29 ലക്ഷം എന്നിങ്ങനെയാണ്.