മലപ്പുറം: വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് സഹീറ ബാനു ജയിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് മരിച്ചത്.
സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്നു സഹീറ ബാനുവിന്റെ എതിര്‍ സ്ഥാനാര്‍ഥി. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായ സഹീറ ബാനുവിന് കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് പരുക്കേറ്റത്. സഹോദരന്റെ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം.