മാളയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം

Update: 2020-06-30 16:17 GMT

മാള: മാള ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിനും ഐരാണിക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാനായി. കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 24 കുട്ടികളും ഐരാണിക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 20 കുട്ടികളും മികച്ച വിജയം കൈവരിച്ചു.

മേലഡൂര്‍ ഗവണ്‍മെന്റ് സമിതി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 98 കുട്ടികളില്‍ ഒരു കുട്ടി പരാജയപ്പെട്ടതിനാല്‍ 100 ശതമാനം വിജയം നഷ്ടപ്പെട്ടു. 11 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഐരാണിക്കുളത്ത് ഒരു കുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടി. കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടര്‍ച്ചയായ 10 ാം വര്‍ഷമാണ് തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്നത്. 

Tags:    

Similar News