മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍
ലഖ്‌നോ: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനാല്‍ മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍. ഉത്തര്‍പ്രദേശിലെ പുരാണി ബസ്തി പോലിസ് സ്റ്റേഷന്‍ പരിധിയിലെ റെഹര്‍വ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ നാലാം തീയതിയാണ് വിരമിച്ച സൈനികനായ രാമപതി പാണ്ഡെ ക്രൂരമായി കൊല്ലപ്പെട്ടത്. മരിച്ചയാളുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുമകനും സുഹൃത്തിനെയും സംഭവത്തില്‍ പ്രതി ചേര്‍ത്തു.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ചെറുമകന്‍ മുത്തച്ഛനോട് പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. എന്നാല്‍ ഈ ആവശ്യം രാമപതി പാണ്ഡെ നിരസിച്ചിരുന്നു. ഇക്കഴിഞ്ഞ നാലാം തീയ്യതി, ഈ വിഷയം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍, ചെറുമകന്‍ മുത്തച്ഛനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഇതിനു ശേഷം ചെറുമകന്റെ സുഹൃത്ത് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കി.