കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ അവഗണന: ഏറനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കും

Update: 2020-07-10 14:28 GMT

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നു. സംഘടനയുടെ ഏറനാട് മണ്ഡലം ജനറല്‍ ബോഡി അരീക്കോട് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

അരീക്കോട് ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി വി എ നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ ചാലില്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പ്രളയവും കൊവിഡും കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടും വ്യാപാരികള്‍ക്ക് വേണ്ടത്ര ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, ജനറല്‍ സെക്രട്ടറി എം.കെ. അലി കിഴിശ്ശേരി, കെ ഇ. അബ്ദുല്ല ഭായി, മൊയ്ദീന്‍ കുട്ടി ഹാജി കാവനൂര്‍, എ. അബ്ദുസ്സലാം ഊര്‍ങ്ങാട്ടിരി, ജുനൈസ് കാഞ്ഞിരാല, മണി എടവണ്ണ, ഷെരീഫ് കളത്തിങല്‍, ഷാജു മാത്യു വെറ്റിലപ്പാറ എന്നിവര്‍ സംസാരിച്ചു. 

Similar News