'ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല'-മുഖ്യമന്ത്രി

Update: 2021-06-18 14:02 GMT

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത ബുധനാഴ്ച വരെയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍. ഈ ആഴ്ചയിലെ നില എങ്ങനെയാണ് എന്ന് വിലയിരുത്തി തീരുമാനമെടുക്കും. ഇന്നത്തെ യോഗം ഇതു സംബന്ധിച്ച് വിലയിരുത്തിയിട്ടില്ല.

ചൊവ്വാഴ്ച യോഗം ചേര്‍ന്ന് അടുത്ത ആഴ്ചയിലെ നിയന്ത്രണങ്ങള്‍ അറിയിക്കും. ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്. അതു കൊണ്ട് തന്നെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സാഹചര്യം വരുമ്പോള്‍ ആദ്യം തുറക്കുക ആരാധനാലയങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: