ലക്ഷദ്വീപ്: നിയമസഭയില്‍ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അവിടെയുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യ പൂര്‍വമായ നടപടിയായിരിക്കും

Update: 2021-05-27 13:49 GMT
ലക്ഷദ്വീപ്: നിയമസഭയില്‍ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളുടെ കാര്യത്തില്‍ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണുള്ളത്. നമ്മുടെ സഹോദരങ്ങളായിട്ടുള്ളവരാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ അവിടെയുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യ പൂര്‍വമായ നടപടിയായിരിക്കും. അതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News