ഇറച്ചി കോഴി വില വര്‍ധന: സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന് കെ ടി അലവി

Update: 2022-03-15 06:16 GMT

പാലക്കാട്: ഇറച്ചിക്കോഴി വില ദിവസേന ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കിലോ കോഴിക്ക് 160 രൂപയാണ് ഇന്നത്തെ വില. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണിത്.

ഒരു മാസമായി അനിയന്ത്രിതമായി വില വര്‍ധിക്കുകയാണ്. സാധാരണ വേനല്‍ക്കാലത്ത് വില കുത്തനെ കുറയുകയാണ് പതിവ് . എന്നാല്‍ ഈ വര്‍ഷം സ്ഥിതി മാറി. സാധാരണ വിലയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിനില്‍ക്കയാണ്. തമിഴ്‌നാട്ടിലെ ഫാം ഉടമകള്‍ കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ കോഴി കേരളത്തിലെത്തിക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ കോഴി വില നിയന്ത്രിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News