വാഹനാപകടം: ആദ്യമണിക്കൂറിലെ ചികില്‍സ സൗജന്യമാക്കാനുള്ള പദ്ധതി വരുന്നു

അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് സൗജന്യമായി ലഭിക്കുക.

Update: 2020-07-01 05:59 GMT

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യമണിക്കൂറുകളിലെ ചികിത്സ സൗജന്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ഇതിനായി രൂപീകരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ റിലീഫ് ഫണ്ട് എന്ന പ്രത്യേക ഫണ്ടാണ് ചികിത്സാ പദ്ധതിക്ക് വിനിയോഗിക്കുക.അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ ഏറ്റവും സാധ്യതയുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്ന ഗോള്‍ഡ ഹവറായ ആദ്യ മണിക്കൂറുകളിലെ ചികിത്സയാകും ഇതു പ്രകാരം സൗജന്യമായി ലഭിക്കുക. വിദേശികളും പദ്ധതിയുടെ കീഴില്‍ വരും.

കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് സൗജന്യമായി ലഭിക്കുക. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിക്കു കീഴിലായി രാജ്യത്ത് 20000ത്തോളം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുണ്ട്.

govt. plans to gave cashless treatment in golden hour

Similar News