തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ ഏറെ നാളായി കാത്തിരുന്ന ക്ഷാമബത്തയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 2023ലെ ഏഴുശതമാനം ഡിഎ കുടിശ്ശിക നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്.
ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെതിരേ എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം എന്നായിരുന്നു പ്രധാന ആവശ്യം. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. 2023 ജനുവരിയിലെ നാലുശതമാനവും ജൂലൈയിലെ മൂന്നുശതമാനവും ചേര്‍ന്ന ഏഴുശതമാനം ക്ഷാമബത്ത രണ്ടു ഘട്ടങ്ങളായി നല്‍കാനാണ് തീരുമാനം.
അതോടൊപ്പം, സമരം തുടരുന്ന ഐഎന്‍ടിയുസിസിഎല്‍ടിയു സംയുക്ത സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ വൈദ്യുതമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നവംബര്‍ മൂന്നിനു വൈകിട്ട് ചര്‍ച്ച നടക്കും.