എല്ലാം പേപ്പറിലെഴുതിയ സുരക്ഷ; ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം.എല്ലാം പേപ്പറിലെഴുതിയ സുരക്ഷയെന്ന് പ്രതിപക്ഷം പറഞ്ഞു. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി വിഡി സതീശന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണ് ഇവിടെ വെളിപ്പിട്ടിരിക്കുന്നതെന്നും ഇത് തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ പ്രതികള്‍ക്കു സുഖവാസമാണെന്നും ഇതൊക്കെ സിസ്റ്റത്തിന്റെ പരാജയാമാണെന്ന് ആരാഗ്യമന്ത്രി പറഞ്ഞതാണ് ഇപ്പോള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ശേഷം മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂര്‍ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസര്‍കോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഡിസിസി ഓഫിസിന്റെ പരിസരത്തെ ആളൊഴിഞ്ഞ വീട്ടിലെ പൊട്ടക്കിണറ്റില്‍ ഇയാളെ കണ്ടെത്തിയത്.