തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്നു. ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുല്‍ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കര്‍മങ്ങള്‍ക്കും ഈദ് ആഘോഷം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.