അക്രമത്തില്‍ പരുക്കേറ്റ മമത ബാനര്‍ജിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു: പ്രതിഷേധവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍

Update: 2021-03-11 01:51 GMT

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റ മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ബുധനാഴ്ച രാത്രി സന്ദര്‍ശിച്ചു. സര്‍ക്കാറിനു കീഴിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലെത്തിയാണ് ഗവര്‍ണര്‍ മമതയെ കണ്ടത്. ഗവര്‍ണര്‍ ആശുപത്രിയിലെത്തിയതു മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഗോബാക്ക്' വിളികളുമായി ചുറ്റും കൂടി. അക്രമിക്കപ്പെടുമ്പോള്‍ പോലീസോ സുരക്ഷാ സംഘമോ കൂടെയുണ്ടായിരുന്നില്ല എന്ന് മമത ആരോപിച്ചിരുന്നു.


പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്രയെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി ജാവെദ് ഷമീമിനെയും കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മാറ്റിയിരുന്നു.




Tags: