ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്;കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കെ സുധാകരന്‍

കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നത് പോലെയാണ് ഇപ്പഴത്തെ സ്ഥിതി,രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിഷയത്തില്‍ ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു

Update: 2022-09-17 08:21 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രി പോരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നത് പോലെയാണ് ഇപ്പഴത്തെ സ്ഥിതി,രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിഷയത്തില്‍ ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേന്ദ്രം നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോര്. ഭീഷണി ഉണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് നിരന്തരം പ്രതികരിക്കുന്നതില്‍ ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ കത്തിനും ഫോണ്‍ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകള്‍ മറ്റന്നാള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Tags:    

Similar News