സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം; മദ്യനിരോധന സമിതി വഞ്ചനാദിനമായി ആചരിച്ചു

Update: 2020-05-25 12:51 GMT

പരപ്പനങ്ങാടി: കേരളത്തില്‍ വീണ്ടും മദ്യം കുത്തിയൊഴിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിലും വഞ്ചനാ ദിനം ആചരിച്ചു.

തിരൂരങ്ങാടി താലൂക്കിലെ ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാവ് കെ പി ഷാജഹാന്‍ സര്‍ക്കാറിന്റെ നാലാംവാര്‍ഷിക മാനിഫെസ്റ്റോ കത്തിച്ചു കൊണ്ട് നിര്‍വഹിച്ചു. കടവത്ത് മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കാട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. സി കെ കുഞ്ഞിമുഹമ്മദ്, വി ഖാദര്‍ ഹാജി, പി കെ അബൂബക്കര്‍ ഹാജി, എം വി അബ്ദുല്‍കരീം, സുബൈര്‍ ചെട്ടിപ്പടി പ്രസംഗിച്ചു.


Similar News