അജിത് കുമാറിനായി സര്‍ക്കാറിന്റെ കരുതല്‍; രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തിരിച്ചയച്ചു
രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സര്‍ക്കാര്‍. മുന്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ചു. ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച ശേഷം പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സീനിയറായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ വീണ്ടും അഭിപ്രായം തേടുന്നത്. പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിക്കു മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയച്ചിരിക്കുന്നത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.