തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് ഓണ്‍ലൈനായാണ് യോഗം. കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടി തീരുമാനിക്കാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്