സര്‍ക്കാര്‍ ഓഫിസുകളില്‍ പാദരക്ഷകള്‍ പുറത്ത് വെക്കുക എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് മലപ്പുറത്ത് വീണ്ടും തുടങ്ങി

പാദരക്ഷകള്‍ പുറത്ത് വെക്കുന്നതിനെതിരേ 2014ല്‍ അരീക്കോട് സ്വദേശി കൃഷ്ണന്‍ എരഞ്ഞിക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ബോര്‍ഡ് ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

Update: 2019-12-30 12:41 GMT

മലപ്പുറം: സര്‍ക്കാര്‍ ഓഫിസുകളില്‍ പാദരക്ഷകള്‍ പുറത്ത് വെക്കുക എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് മലപ്പുറത്ത് വീണ്ടും തുടങ്ങി. അരീക്കോട് പോസ്റ്റ് ഓഫിസ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വീണ്ടും ഇത്തരത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കയാണ്. പാദരക്ഷകള്‍ പുറത്ത് വെക്കുന്നതിനെതിരേ 2014ല്‍ അരീക്കോട് സ്വദേശി കൃഷ്ണന്‍ എരഞ്ഞിക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ബോര്‍ഡ് ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഓഫിസുകളില്‍ വീണ്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളോട് പാദരക്ഷകള്‍ പുറത്ത് വെക്കാനുള്ള നിര്‍ദേശം ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ പാര്‍ട്ട് രണ്ടില്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സ്, റൈറ്റസ് റ്റു ഇക്വാലിറ്റി എന്നതില്‍ ഇക്വാലിറ്റി ബിഫോര്‍ ലോ പ്രൊഹിബിഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍ പ്രകാരം പാദരക്ഷകള്‍ പുറത്ത് വെക്കാനുള്ള നിര്‍ദ്ദേശം ജനാതിപത്യ വിരുദ്ധമാണ്.

ടൈല്‍ പാകിയതായാലും വില കൂടിയ ഗ്രാനൈറ്റ് പതിച്ചതാണെങ്കിലും പൊതുജനങ്ങളോട് ചെരുപ്പഴിച്ചുവെക്കാനുള്ള നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര കേരള സര്‍ക്കാറിന്റെ ഉത്തരവുകളില്‍ ഇത്തരം നിര്‍ദേശം നല്‍കിയതായി രേഖകളില്ല. പൊതു ജനങ്ങള്‍ക്ക് മേല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമ ലംഘനം നടത്തുന്നത് വകുപ്പ് തല നടപ്പടിയെടുക്കാന്‍ ചട്ടമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: