സര്‍ട്ടിഫിക്കറ്റില്‍ തമിഴ് ഇനീഷ്യല്‍ നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: സ്‌കൂള്‍, കോളജ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ പേരിനോടൊപ്പം ഇനീഷ്യല്‍ ഇംഗ്ലീഷിനു പകരം തമിഴിലായിരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോഴും ഇതേ നിയമം പാലിക്കണം.
തമിഴ് ഡെവലപ്‌മെന്റ് വകുപ്പ് സെക്രട്ടറി മഹേഷ് കാശിരാജനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് എല്ലാ സ്‌കൂളുകളിലും കോളജുകളിലും വകുപ്പുകളിലും പ്രദര്‍ശിപ്പിക്കണം.
മതാപിതാക്കളുടെ പേരിന്റെ ആദ്യ അക്ഷരമാണ് ഇനീഷ്യലായി തമിഴില്‍ പേരിനൊപ്പം ചേര്‍ക്കേണ്ടത്.
തമിഴ് വികസന വകുപ്പ് മന്ത്രി രങ്കം തെന്നരശു നിയമസഭയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരും ഒപ്പും തമിഴിലായിരിക്കണമെന്നത് നേരത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.