ഭുവനേശ്വര്‍: ഒഡീഷയിലെ ഗോത്രവര്‍ഗവിഭാഗങ്ങള്‍ക്ക് പ്രത്യേക പുനഃരവധിവാസ പാക്കേജുമായി ഒഡീഷ സര്‍ക്കാര്‍. എസ് സി, എസ് ടി വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
14 ജില്ലകളില്‍ 541 വില്ലേജുകളിലായി 27,308 കുടുംബങ്ങളാണ് പദ്ധതിക്ക് അര്‍ഹരാവുക. 1,34,000 പേര്‍ക്ക് ആനുകൂല്യം ലഭിക്കും.
സൗജന്യ മാസ്‌ക്, സാനിറ്റൈസിങ് സംവിധാനങ്ങള്‍, റേഷന്‍ കിറ്റ്, കൊവിഡ് ബാധിച്ച ഓരോ കുടുംബത്തിനും 2,500 രൂപ, ക്വാറന്റീനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് 1,400 രൂപ എന്നിങ്ങനെയാണ് സഹായം ലഭിക്കുക. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രതിദിനം 100 രൂപയും ലഭിക്കും.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.