ബ്രിട്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക കൊവിഡ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

Update: 2021-01-08 10:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹിക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത്തരം യാത്രക്കാര്‍ സ്വന്തം ചെലവില്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ആര്‍ടി-പിസിആര്‍ പരിശോധകള്‍ നടത്തണമെന്നതാണ് പ്രധാന നിര്‍ദേശം.

നിലവിലുളള യാത്രക്കാരില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പുതുക്കിയ നിര്‍ദേശമനുസരിച്ച് എല്ലാവും വിമാനത്താവളത്തില്‍ നിന്നുതന്നെ ആര്‍ടി- പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പോസിറ്റീവായവര്‍ ആശുപത്രിയില്‍ ചികില്‍സ തേടണം. നെഗറ്റീവായവര്‍ ഏഴ് ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും അതിനു ശേഷം ഏഴ് ദിവസം ഹോം ക്വാറന്റീനിലും കഴിയണം.

ജനുവലി 14ാം തിയ്യതി വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും. അതിനുശേഷം തീരുമാനം പുനപ്പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ബി 1.1.7 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. സാധാരണ കൊവിഡിനേക്കാള്‍ 70 ശതമാനം പ്രസരണശേഷി കൂടുതലാണ ്ബി 1.1.7ന്.

Tags:    

Similar News