തിരഞ്ഞെടുപ്പ് വിജയത്തിനു പിറകെ സര്‍ക്കാര്‍ ജോലിയും: ഗ്രാമപ്പഞ്ചായത്ത് അംഗം രാജിവച്ചു

വ്യാഴാഴ്ച രാവിലെയാണ് ബാബു തട്ടാര്‍ കുന്നേല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഉച്ചയോടെ കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ഉച്ചയ്ക്കുതന്നെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ബാബു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു

Update: 2021-01-01 13:59 GMT

മൂവാറ്റുപുഴ: ഗ്രാമപ്പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ ജോലി കിട്ടിയതോടെ മാറാടി പഞ്ചായത്തിലെ സി.പി.എം വാര്‍ഡ് അംഗം രാജിവച്ചു. മാറാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും ജയിച്ച ബാബു തട്ടാര്‍കുന്നേലാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടിയതോടെ രാജിവച്ചത്. നേരത്തെ മുതല്‍ റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇത്തവണ തെഞ്ഞെടുപ്പില്‍ ജയിച്ച് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് നിയമന ഉത്തരവ് ലഭിച്ചത്.


വ്യാഴാഴ്ച രാവിലെയാണ് ബാബു തട്ടാര്‍ കുന്നേല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഉച്ചയോടെ കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ഉച്ചയ്ക്കുതന്നെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ബാബു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ബാബു രാജിവച്ചതോടെ ആറാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. 133 വോട്ടിന് വിജയിച്ച ഇദ്ദേഹമുള്‍പ്പെടെ അഞ്ചു പേരാണ് എല്‍.ഡി.എഫിന് പഞ്ചായത്തിലുണ്ടായിരുന്നത്.

Tags: