വനവ്യാപ്തി വര്‍ധിപ്പിച്ച് ഇന്റര്‍നാഷണല്‍ ലോബിയെ സഹായിക്കുകയാണ് സര്‍ക്കാര്‍; പി വി അന്‍വര്‍

Update: 2025-01-24 11:28 GMT

വയനാട്: വന വ്യാപ്തി വര്‍ധിപ്പിച്ച് മൃഗങ്ങളെ നാട്ടിലിറക്കി മനുഷ്യനെ ഇല്ലാതാക്കുകയെന്ന ഇന്റര്‍നാഷണല്‍ ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് കുട പിടിക്കുകയാണ് സര്‍ക്കാര്‍ എന്ന് പി വി അന്‍വര്‍. വനവ്യാപ്തി കൂട്ടുക എന്നതാണ് ഇന്റര്‍നാഷണല്‍ ലോബിയുടെ ആവശ്യം. അതുകൊണ്ട് തന്നെ ആളുകള്‍ മരിക്കുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ലെന്നാണ് മനസിലാകുന്നത്. ലോകത്ത് എല്ലായിടത്തും മൃഗങ്ങളെ കൊല്ലാനുള്ള നിയമം ഉണ്ട്. ഇവിടെ മാത്രം പഴയ നിയമവും നോക്കിയിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

വന്യ മൃഗങ്ങളുടെ ശല്യം കാരണം ആളുകള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ സ്വന്തം പ്രദേശത്തു നിന്നു പോകുകയാണ്. അതു തന്നെയാണ് ലോബിയെ സഹായിക്കുന്ന സര്‍ക്കാറിന്റെയും അത്തരം ആളുകളുടെയും ലക്ഷ്യമെന്നും അന്‍വര്‍ പറഞ്ഞു.

1975 ലെ വനനിയമത്തില്‍ ഭേദഗതി വരുത്തണം. മലയോര മേഖലയില്‍ തരത്തിലുള്ള അരാഷ്ട്രീയമാണ് നടക്കുന്നതെന്നും എല്ലാ ജനങ്ങളെയും ചേര്‍ത്തു പിടിച്ച് നിയമം ഭേദബതി ചെയ്യാന്‍ വോണ്ടി പോരാടും എന്നും അന്‍വര്‍ വ്യക്തമാക്കി.

Tags: