
തിരുവനന്തപുരം: ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം, സേവന കാലാവധി, ഓണറേറിയം എന്നിവ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാനാണ് സമിതി. അഞ്ച് പേരടങ്ങുന്ന കമ്മറ്റിയുടെ ചെയര്‍പേഴ്സണ്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ്.
ധനവകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, തൊഴില്‍ വകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, സോഷ്യല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അംഗമായ കെ എം ബീന എന്നിവരാണ് മറ്റു അംഗങ്ങളായി വരിക. മൂന്ന് മാസമാണ് കമ്മറ്റിയുടെ കാലാവധി. ഇതിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേ സമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആശമാരുടെ സമരം 95 ദിവസം പിന്നിട്ടു.