ആദായനികുതി: റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി

Update: 2020-12-30 05:59 GMT

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 ലേ്ക്ക നീട്ടി. സാധാരണ ഇത് ജൂലൈ 31 ആണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഇളവ് അനുവദിച്ചത്.

അതേസമയം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള പിഴത്തുക ഇത്തവണ ഇരട്ടിയായി വര്‍ധിപ്പിച്ചു. സാധാരണ 5000 രൂപയാണ് പിഴചുമത്താറുള്ളതെങ്കില്‍ ഇത്തവണ അത് 10,000 രൂപയായി വര്‍ധിപ്പിച്ചു.

60 വയസ്സിനു താഴെ പ്രതിമാസ വരുമാനം 2,50,000 രൂപ വരുമാനമുള്ള ഏതൊരു പൗരനും നികുതിയടുക്കണം. അതേസമയം 60-80 വയസ്സിനിടയിലുളളവര്‍ക്ക് ഇത് 5,00,000 രൂപയാണ്.

Tags:    

Similar News