ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ 36 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യു. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി.
കട്ടക്കിലെ ദര്‍ഗ ബസാര്‍ പ്രദേശത്ത് ഉച്ചത്തില്‍ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെ കല്ലേറുണ്ടാവുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.