സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു; സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്

Update: 2021-01-28 16:42 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. സര്‍ക്കാരുമായി ചര്‍ച്ച കഴിയും വരെ കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന സമരത്തില്‍ നിന്ന് പിന്‍മാറുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഞങ്ങള്‍ നടത്തുന്ന സമരം തുടരും. സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞ്‌പോവില്ല. സര്‍ക്കാര്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചു, വെള്ളമില്ല, വെളിച്ചമില്ല. ഞങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരും''- അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലിസും കര്‍ഷകര്‍ക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. ബിജെപി നേതാക്കളാണ് കര്‍ഷകരെ മര്‍ദ്ദിക്കാന്‍ ഗുണ്ടകളെ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനുവരി 26ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് സുപ്രിംകോടതി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ രാഷ്ട്രീയബന്ധങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസിയാബാദില്‍ കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ടിക്കായത്ത് വികാരഭരിതനായത്.

Tags:    

Similar News