രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Update: 2025-07-16 10:55 GMT

തിരുവനന്തപുരം: രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍.സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധം നടത്തുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതു ലഭിച്ചു കഴിഞ്ഞാല്‍ നായ്ക്കളെ ദയാവധത്തിനിരയാക്കാം.

Tags: