ഗോശാലയിലെ പശുക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

Update: 2019-05-21 19:56 GMT

അയോധ്യ: ഉത്തര്‍പ്രദേശില്‍ പശുക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. കര്‍ത്താലിയ ബാബാ നടത്തുന്ന അയോധ്യയിലെ ആശ്രമത്തിലെ ഗോശാലയിലെ പശുക്കളെയാണ് രാജ്കുമാര്‍ എന്ന യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.ഗോശാലയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പശുക്കളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിവരം ആശ്രമത്തിലെ ഗോശാല ജീവനക്കാര്‍ അറിയുന്നത്. കൂട്ടിലുണ്ടായിരുന്ന നിരവധി പശുക്കളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്. വീണ്ടും പശുക്കളെ പീഡിപ്പിക്കാനായി ഗോശാലയില്‍ എത്തിയ രാജ്കുമാറിനെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് രാജ്കുമാര്‍ പറയുന്നത്. പോലിസും ആളുകളും തന്നെ മര്‍ദ്ദിച്ചത് മാത്രമാണ് തനിക്ക് ഓര്‍മ്മയുള്ളതെന്നാണ് ഇയാളുടെ പ്രതികരണം.