വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു

Update: 2021-12-29 06:29 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ വെട്ടേറ്റ നന്ദുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ സഫറുല്ലയേയും സംഘത്തേയും പിടികൂടാനായിട്ടില്ല. ഇന്നലെ രാത്രി 11.30നായിരുന്നു ആക്രമണമുണ്ടായത്.

പമ്പില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പമ്പില്‍ നിന്നും പോയ സംഘം കുറച്ചു സമയത്തിന് ശേഷം തിരിച്ചുവന്ന് ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയത്ത് പെട്രോള്‍ പമ്പില്‍ രണ്ടു ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അക്രമം തടയാന്‍ സഹജീവനക്കാരന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags: