യുക്രെയ്‌നില്‍ ആണ്‍ട്രോയ്ഡ് ഫോണില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനവുമായി ഗൂഗിള്‍

Update: 2022-03-13 01:18 GMT

വാഷിങ്ടണ്‍; യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ആന്‍ട്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ തയ്യാറാക്കി. വ്യോമാക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സര്‍വീസ് വഴിയാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. നിലവിലുള്ള റെയ്ഡ് അലെര്‍ട്ട് സവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക.

യുക്രെയ്ന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. 

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം ഗൂഡിള്‍ ചില സംവിധാനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്ക്, ജനക്കൂട്ടം തുടങ്ങിയവയെക്കുറിച്ച് സൂചന നല്‍കുന്ന ഫീച്ചറുകളാണ് പിന്‍വലിച്ചത്. ഇവ മിലിറ്ററി ഇന്റലിജന്‍സ് ഉപയോഗിക്കുമെന്ന ഭീതിയിലാണ് നടപടി. 

Tags:    

Similar News