അണ്ടര്‍ സെക്രട്ടറി ശാലിനിക്ക് നേരെ വീണ്ടും റവന്യൂ വകുപ്പ്; ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മരംമുറി അനുബന്ധ രേഖകള്‍ കൈമാറിയതിന് നിര്‍ബന്ധിത അവധിയില്‍ കഴിയുന്ന റവന്യു അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരേ വീണ്ടും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക്. ഇത്തവണ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയാണ് നടപടി. നേരത്തെ വിവരാവകാശ നിയമപ്രകാരം തിടുക്കപ്പെട്ട് മരംമുറി രേഖകള്‍ അപേക്ഷകന് കൈമാറിയതിന് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്നു.
ഇപ്പോള്‍ അവധിയിലായ ശാലിനിയുടെ മികച്ച സര്‍വീസ് എന്‍ട്രിയാണ് റവന്യൂ സെക്രട്ടറി തടഞ്ഞിരിക്കുന്നത്. ജോലിയില്‍ സത്യസന്ധത പാലിക്കുന്നില്ല എന്നാരോപിച്ചാണ് ഗുഡ് സര്‍വീസ് എന്‍ട്രി തടഞ്ഞിരിക്കുന്നത്.
മരം മുറിയില്‍ പിഴവുകളില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും, വിയോജിപ്പുകള്‍ മറികടന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് റവന്യൂ അണ്ടര്‍ സെക്രട്ടറി വകുപ്പിലെ കരടായി മാറിയത്.