'ദേശദ്രോഹി'കളെ വെടിവച്ചു കൊല്ലൂ; കലാപാഹ്വാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൊല്‍ക്കൊത്ത റാലി

ഏപ്രിലില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി വിളിച്ചുചേര്‍ത്ത പ്രചാരണ റാലിയിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

Update: 2020-03-01 11:57 GMT

കൊല്‍ക്കൊത്ത: വിദ്വേഷപ്രസംഗം സൃഷ്ടിച്ച അക്രമ സംഭവങ്ങള്‍ ഡല്‍ഹിയെ വിറപ്പിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുന്നതിനിടയില്‍ കൊലവിളിയുമായി അമിത് ഷായുടെ കൊല്‍ക്കൊത്ത റാലി. റാലിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ 'ഗോലി മാരോ' (വെടിയുതിര്‍ക്കൂ) എന്ന മുദ്രാവാക്യം കൊല്‍ക്കൊത്തയിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തി. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ മമത കലാപത്തിനും ട്രയിന്‍ കത്തിക്കുന്നതിനും പ്രേരിപ്പിച്ചുവെന്ന് അമിത് ഷാ ആരോപണമുയര്‍ത്തിയ അതേ റാലിയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലവിളിയുയര്‍ത്തിയത്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയാണ് റാലി സംഘടിപ്പിച്ചത്.

കാവിവസ്ത്രം ധരിച്ച് ബിജെപി കൊടികളുമായി കൊലവിളി മുദ്രാവാക്യവുമായി നടന്നു നീങ്ങുന്നവര്‍ റാലിയുടെ വീഡിയോ ഫൂട്ടേജില്‍ ദൃശ്യമാണ്. ജനക്കൂട്ടത്തിന്റെ സമീപത്ത് ഒരു പോലിസുകാരന്‍ നടന്നു നീങ്ങുന്നുണ്ട്. 'രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെച്ചുകൊല്ലൂ' എന്ന മുദ്രാവാക്യവും കേള്‍ക്കാം.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങളാണ് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അക്രമത്തിന് കാരണമായത്. അക്രമസംഭവങ്ങളില്‍ 43 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധാരാളം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു.

കൊല്‍ക്കത്തയിലെ സ്ഥിതിഗതികള്‍ ഡല്‍ഹിക്കു സമാനമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇവിടെയും ധാരാളം ശാഹീന്‍ബാഗ് കുത്തിയിരിപ്പ് സമരങ്ങളും പൗരത്വ അനുകൂല പ്രകടനങ്ങളും നടക്കുന്നുണ്ട്. മമത ബാനര്‍ജി പൗരത്വ ഭേദഗതി നിയമങ്ങളുടെ മുന്‍പന്തിയില്‍ തന്നെയുണ്ട്. പൗരത്വ പ്രക്ഷോഭം നടത്തുന്നവരെ വെടിവച്ചുകൊല്ലണമെന്ന് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.   

Tags:    

Similar News