തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11795 രൂപയായി. ഒരു പവന് 94360 രൂപയായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും. വില കൂടിയിരിക്കെ, കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ക്കും തിരിച്ചടിയാണ്. കാരണം എല്ലാ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുതിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് വിപണിയെ താളം തെറ്റിക്കുന്നത്.