സ്വര്‍ണവിലയില്‍ വര്‍ധന

Update: 2025-02-10 05:29 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 63,840 രൂപയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഉയര്‍ന്നത്.

ഇന്നത്തെ വിലനിലവാരം അനുസരിച്ച് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരും.

Tags: