representative image
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് 1,144 കിലോഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശി ഹസ്‌കറിനെയാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 60 ലക്ഷം വിലവരുമെന്നാണ് കണക്കാക്കുന്നത്. ആറ് കാപ്‌സൂളുകളായാണ് ശരീരത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ മാസവും ഇതേ രീതിയില്‍സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ കസ്റ്റംസ് പിടികൂടിയിരുന്നു. ആറ് കിലോ സ്വര്‍ണമാണ് അന്ന് പിടികൂടിയത്.