കരിപ്പൂര്‍ വിമാനത്താവളത്തില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണമിശ്രിതം പിടികൂടി

Update: 2021-04-21 07:05 GMT

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷം രൂപ വിലവരും.

ദുബയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കരുവാരക്കുണ്ട് സ്വദേശി നസൂബില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തില്‍ സ്വകാര്യ ഭാഗത്താണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് പ്രിവന്‍്‌റീവ് ഡിവിഷന്‍ അസി. കമ്മീഷണര്‍ കെ വി രാജന്‍ബാബു, സി സന്തോഷ് ജോണ്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് എം മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News