കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂത്തുപറമ്പ് സ്വദേശിയുടെ പക്കല്‍നിന്ന് സ്വര്‍ണം പിടികൂടി. 38 ലക്ഷം രൂപ വിലവരുന്ന 728 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദിനെ വിമാനത്താവളം പോലിസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തെത്തിച്ച സ്വര്‍ണം പിന്നീട് പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് പരിസരത്തുനിന്ന് പോലിസ് പിടികൂടുകയായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ട് പേര്‍ കൂടി കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശിയില്‍നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയില്‍നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.