നെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Update: 2022-05-28 00:58 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസാണ് സ്വര്‍ണം കണ്ടെത്തിയത്.

ചാവക്കാട് സ്വദേശി സുള്‍ഫിക്കറാണ് ഉണക്ക പഴങ്ങളും സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കവറില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്തിയത്.

എയര്‍ഇന്ത്യ വിമാനത്തിലായിരുന്നു ഇയാള്‍ ദുബയില്‍നിന്നെത്തിയത്. കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.