കണ്ണൂര്‍ വിമാനത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 1.40 കോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
ദുബയിയില്‍ നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ് അഷറഫില്‍ നിന്ന് 43,89,330 ലക്ഷം രൂപ വിലമതിക്കുന്ന ഗുളിക രൂപത്തിലാക്കിയ 849 ഗ്രാം സ്വര്‍ണമിശ്രിതവും അബുദാബിയില്‍ നിന്നെത്തിയ പുളിയമ്പ്രയിലെ അബ്ദുള്‍ റഫീഖ് ഇബ്രാഹിമിന്റെ കയ്യില്‍നിന്ന് 96,52,390 ലക്ഷം രൂപ വിലമതിക്കുന്ന 1,867 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ലാംമ്പില്‍ ഒളിപ്പിച്ചുവച്ച നിലയിലുമാണ് പിടികൂടിയത്.
പരിശോധനയില്‍ അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ വി വികാസ്, സൂപ്രണ്ട്മാരായ കൂവന്‍പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ എന്നിവരും ഓഫിസര്‍മാരായ കെ ആര്‍ നിഖില്‍, സുരേന്ദ്ര ജംഹിത്, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, എം വി വത്സല, ലിനേഷ്, ലിയ എന്നിവരും ഉണ്ടായിരുന്നു.