സ്വര്‍ണ്ണ കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് നില്‍പ്പ് സമരം

കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഇ വി സജീവ് ഉദ്ഘാടനം ചെയ്തു.

Update: 2020-07-09 14:09 GMT

മാള: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം യുഡിഎഫ് കമ്മറ്റി കോണത്ത്കുന്ന് ജങ്ഷനില്‍ നില്‍പ്പ് സമരം നടത്തി.

കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഇ വി സജീവ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ എ സദഖത്തുള്ള, എ ചന്ദ്രന്‍, അബ്ദുന്നാസര്‍ ഫൈസി, അനില്‍ മാന്തുരുത്തി, ധര്‍മ്മജന്‍ വില്ലാടത്ത്, അലിയാര്‍, സി കെ റാഫി സംസാരിച്ചു.

കോണ്‍ഗ്രസ് മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തില്‍ വടമ സിവില്‍ സ്‌റ്റേഷന്‍ ഓഫിസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കുരുവിലശ്ശേരി ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിജോ മുള്ളംകുഴി അധ്യക്ഷത വഹിച്ചു. ജോയ് മണ്ടകത്ത് മാസ്റ്റര്‍, ടി കെ ജിനേഷ്, സി ഡി ബിനോയ്, എന്‍ കെ സൈഫുദ്ദീന്‍, കുഞ്ഞുമുഹമ്മദ് നാലകത്ത്, ഡെന്നി പള്ളന്‍, എം ആര്‍ അഭി പ്രസാദ്, പോളി അമ്പഴക്കാട്, ഷിബു മുള്ളംകുഴി, ബിജു ചിറയത്ത് സംസാരിച്ചു.




Tags:    

Similar News