സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഐഎഎസ്സിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും ഹാജരാവണമെന്ന് നിര്‍ദേശം

Update: 2020-08-15 16:45 GMT

കൊച്ചി: നയതന്ത്ര ബാഗ് ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമാണെങ്കില്‍ വീണ്ടും ഹാജരാവണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടത്. അഞ്ച് മണിക്കൂറോളമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഓഫിസില്‍ വച്ച് ചോദ്യം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ ലോക്കര്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തിയത്. 

Tags: